കേളകം (കണ്ണൂർ) : ലോക വനിതാ ദിനത്തോടനുബന്ധിച്ച് മഞ്ഞളാംപുറം സ്ലിം ഫിറ്റ് ഫിറ്റ്നസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വനിതകളുടെ ആരോഗ്യപരിപാലനത്തെ കുറിച്ചും സാമൂഹിക അവകാശങ്ങളെ കുറിച്ചും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്ത്രീകളുടെ ആരോഗ്യപരിപാലനത്തെക്കുറിച്ചും, ബ്രസ്റ്റ് ക്യാൻസർ, സർവിക്കൽ ക്യാൻസർ മുതലായവ ഉൾപ്പെടുത്തി ഡോ. അനുഷ വർഗീസ് ക്ലാസ് എടുത്തു.
എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങൾ സമത്വം ശക്തികരണം എന്നീ വിഷയത്തെക്കുറിച്ച് ചിന്നമ്മ പ്രഭാഷണം നടത്തി. ജിം മാനേജർ രമ്യ വിആർ, ചിന്നമ്മ ആയത്തുകുടി , അനീ വർഗീസ്, മോളി, സിവി ഏലിയാസ്, ലീലാമ്മ, അനിത എന്നിവർ പ്രസംഗിച്ചു.
Slim Fit Women's Day Celebration